കേളകം : വേദിക് ഐ.എ.എസ്. അക്കാദമിയും കേളകം സെയ്ൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് സൗജന്യ സിവിൽ സർവീസ് സെമിനാർ സംഘടിപ്പിച്ചു.

കേളകം സെയ്ൻറ് തോമസ് സ്കൂളിൽ ഈ വർഷം ആരംഭിക്കുന്ന സിവിൽ സർവ്വീസ് കോച്ചിങിന്‍റെ മുന്നോടിയായാണ് സൗജന്യ സെമിനാർ സംഘടിപ്പിച്ചത്. വേദിക് ഐ.എ.എസ്. അക്കാദമിയുടെ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് സൈമൺ തരകൻ സെമിനാറിന് നേതൃത്വം നൽകി. പി.ടി.എ. പ്രസിഡന്റ് എസ്.ടി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ എം.വി.മാത്യു അധ്യക്ഷത വഹിച്ചു. ഷാജൻ വി. സ്കറിയ, പ്രസീൽ ബാബു, സന്ദീപ് കുമാർ, സെമിനാർ കോ- ഓഡിനേറ്റർ പി.എ.കുസുമം തുടങ്ങിയവർ സംസാരിച്ചു. എട്ടു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളും അവരുടെ രക്ഷിതാക്കളുമായി 300 ലധികം പേർ സെമിനാറിൽ പങ്കെടുത്തു.