കണ്ണൂർ : ജില്ലയിൽ ബുധനാഴ്ച 2346 പേർക്ക് കോവിഡ് പോസിറ്റീവായി. 2249 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മറുനാടുകളിൽനിന്നെത്തിയ 59 പേർക്കും വിദേശത്തുനിന്നെത്തിയ മൂന്നുപേർക്കും 35 ആരോഗ്യപ്രവർത്തകർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.45 ശതമാനമാണ്. 1921 പേർ രോഗമുക്തി നേടി.

ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ 116054 ആയി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 86763 ആണ്. 483 പേർ കോവിഡ് മൂലം മരിച്ചു. 26069 പേർ ചികിത്സയിലാണ്.

ജില്ലയിൽ നിലവിലുള്ള പോസിറ്റീവ് കേസുകളിൽ 25235 പേർ വീടുകളിലും ബാക്കി 834 പേർ വിവിധ ആസ്പത്രികളിലും സി.എഫ്.എൽ.ടി.സികളിലുമായാണ് ചികിത്സയിൽ കഴിയുന്നത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 72948 പേരാണ്. ഇതിൽ 71537 പേർ വീടുകളിലും 1411 പേർ ആസ്പത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

ജില്ലയിൽനിന്ന് ഇതുവരെ 964062 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇതിൽ 962280 എണ്ണത്തിന്റെ ഫലം വന്നു.

ആർ.ടി.പി.സി.ആർ. പരിശോധന ഇന്ന്

ജില്ലയിൽ വ്യാഴാഴ്ച ആറ് കേന്ദ്രങ്ങളിൽ സൗജന്യ കോവിഡ് ആർ.ടി.പി.സി.ആർ. പരിശോധനകൾ നടക്കും. കീഴ്‌പള്ളി സാമൂഹികാരോഗ്യകേന്ദ്രം, ചിറക്കൽ രാമഗുരു യു.പി. സ്കൂൾ, ബി.ഇ.എം.എൽ.പി. സ്കൂൾ, മയ്യിൽ ചെറുപഴശ്ശി എൽ.പി. സ്കൂൾ, മാങ്ങാട്ടിടം യു.പി. സ്കൂൾ എന്നിവിടങ്ങളിൽ രാവിലെ പത്തുമുതൽ വൈകീട്ട് നാലുവരെയും കൈതേരിപ്പാലം എൽ.പി. സ്കൂളിൽ പത്തുമുതൽ 12 വരെയും പരിശോധനകൾ നടക്കും.

വാക്സിനേഷൻ ഇല്ല

ജില്ലയിൽ വ്യാഴാഴ്ച സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ ഉണ്ടാവില്ല.