`പുതിയതെരു : ചിറക്കൽ ആർപ്പാന്തോടിന് സമീപം സ്ഥാപിച്ച കോൺഗ്രസ് ജന്മശതാബ്ദി സ്തൂപം തകർത്തു.

കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഇരുളിന്റെ മറവിൽ സി.പി.എം. അക്രമം നടത്തുകയാണെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് യു. ഹംസഹാജി, ടി.എം. സുരേന്ദ്രൻ, വാർഡ് അംഗം കെ. സുജിത്ത്, എം.ടി. പ്രമോദ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.