പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി എക്സൈസ് റെയിഞ്ചിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 10 ലിറ്റർ ചാരായവുമായി മധ്യവയ്കനെ പിടികൂടി. അഴീക്കോട് ചെമ്മരശ്ശേരി സ്വദേശി പി.പി. രജീന്ദ്രൻ (50) ആണ് അറസ്റ്റിലായത്. നാട്ടിൻപുറങ്ങളിൽ വ്യാജവാറ്റ് തകൃതിയായി നടക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പക്ടർ എ. ഹേമന്ത് കുമാറിന്റെ നേതൃത്വത്തിലാണ് റെയിഡ് നടന്നത്. സംഘത്തിൽ പ്രിവന്റീവ് ഓഫീസർ അബദുൾ നാസർ, ഗ്രേഡ് ഓഫീസർ വി.വി. ബിജു, സി.ഇ.ഒ.മാരായ കെ. ഷഫീഖ്, എം. കലേഷ്, ശ്രിജിൻ, ഡ്രൈവർ ഷജിത്ത് എന്നിവരും ഉണ്ടായിരുന്നു.