കല്യാശ്ശേരി : കല്യാശ്ശേരി പഞ്ചായത്തിന്റെ കീഴിൽ മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവകലാശാലാ കാമ്പസ് ഹോസ്റ്റലിൽ തുടങ്ങുന്ന കോവിഡ് പ്രാഥമികാസ്പത്രിയിലേക്ക് ഇരിണാവ് സർവീസ് സഹകരണ ബാങ്ക് ആംബുലൻസ് സേവനം വിട്ടുനൽകി.

ബാങ്ക് പ്രസിഡന്റ് പി.കണ്ണൻ വാഹനത്തിന്റെ താക്കോൽ കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.ടി.ബാലകൃഷ്ണന് കൈമാറി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.നിഷ, ടി.വി.രവീന്ദ്രൻ, മെഡിക്കൽ ഓഫീസർ ഭാവന രമേശ്, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബു ശ്രീസ്ഥ, പഞ്ചായത്ത് സെക്രട്ടറി എം.എം.രമ എന്നിവർ പങ്കെടുത്തു.