പയ്യന്നൂർ : സർവീസ് പെൻഷൻകാരുടെ ആരോഗ്യ ഇൻഷുറൻസ് (മെഡിസെപ്) ഒ.പി. ചികിത്സ ഉറപ്പാക്കി നടപ്പിലാക്കണമെന്ന് കേരള പെൻഷനേഴ്‌സ് അസോസിയേഷൻ പയ്യന്നൂർ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാനസമിതി അംഗം കെ.വി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.വി. രാഘവൻ അധ്യക്ഷത വഹിച്ചു. മോഹനൻ പുറച്ചേരി, യു.കെ. സുരേന്ദ്രൻ, സി.വി. രാജഗോപാലൻ, എം.ഇ. ദാമോദരൻ നമ്പൂതിരി, പി.വി. ശ്രീനിവാസൻ, എൻ. കുഞ്ഞിരാമൻ, പി.വൈ. ഡേവിഡ്, കെ.വി. ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.