മൂലക്കടവ് : കരകൗശല തിരിച്ചറിയൽ കാർഡ് നൽകുന്നതിന്റെ ഭാഗമായി അപേക്ഷകൾ ക്ഷണിച്ചു.

തിരിച്ചറിയൽ കാർഡ് ലഭിച്ചവർക്ക് കേന്ദ്ര സർക്കാരിന് കീഴിൽ ഒരുമാസം സ്റ്റൈപ്പൻഡോടുകൂടി ചുമർചിത്രരചനയിലും ബാംബു ആർട്ടിലും സൗജന്യ പരിശീലനം നൽകും.

വരച്ച ചിത്രങ്ങളും ഉത്പന്നങ്ങളും വിറ്റഴിക്കാനുള്ള മാർഗവും കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കീഴിൽ ലഭ്യമാണ്.

18 വയസ്സ് പൂർത്തിയായ കേരളത്തിലെയും മാഹിയിലെയും ആളുകൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് മാഹി പന്തക്കലിലെ ആശ്രയ വിമൻസ് വെൽഫെയർ സൊസൈറ്റിയുമായി ബന്ധപ്പെടണം. ഫോൺ: 7025412165.