കണ്ണൂർ : ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നേരേ നടക്കുന്ന ആക്രമണങ്ങൾക്കെതിരേ പ്രാദേശികതലത്തിൽ ജനകീയ കൂട്ടായ്മകൾ രൂപപ്പെടണമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി പറഞ്ഞു. ഐ.എം.എ. സംസ്ഥാന നേതാക്കൾക്ക് കണ്ണൂരിൽ നൽകിയ സ്വീകരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജോസഫ് ബെനവൻ മുഖ്യാതിഥിയായി. ബ്രാഞ്ച് പ്രസിഡന്റ് ഡോ. വി. സുരേഷ് അധ്യക്ഷനായി. ഡോ. സുരേന്ദ്ര ബാബു, ഡോ. സുൽഫിക്കർ അലി, ഡോ. മുഹമ്മദ് അലി, ഡോ. പി.കെ. ഗംഗാധരൻ, ഡോ. എ.കെ. ജയചന്ദ്രൻ, ഡോ. രാജ് മോഹൻ, ഡോ. ഐ.സി. ശ്രീനിവാസൻ, ഡോ. ജയറാം, ഡോ. ഉണ്ണികൃഷ്ണൻ, ഡോ. മുരളി ഗോപാൽ എന്നിവർ സംസാരിച്ചു.