മാത്തിൽ : പയ്യന്നൂർ ഉപജില്ലയിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്ക് കെ.എസ്.ടി.എ. യാത്രയയപ്പ് നൽകി.

മാത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന യാത്രയയപ്പ് സമ്മേളനം കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റിയംഗം പി.വി. പ്രദീപൻ ഉദ്ഘാടനം ചെയ്തു.

കെ.വി. ശ്രീലത അധ്യക്ഷത വഹിച്ചു. വി.പി. മോഹനൻ, കെ. ശശീന്ദ്രൻ, പി.വി. സുരേന്ദ്രൻ, ഐ.സി. ശ്രീകുമാർ, പി. ഉഷ, കെ. ഭരതൻ, സി.വി. ബാബു എന്നിവർ പ്രസംഗിച്ചു.