കണ്ണൂർ : വനിതാദിനത്തിൽ കാൽപ്പന്തുകളിയിൽ വനിതാതാരങ്ങൾ പുരുഷതാരങ്ങൾക്കൊപ്പം ബൂട്ടണിയുന്നു.

തിങ്കളാഴ്ച വൈകിട്ട് നാലിന് കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിലാണ് ഫുട്ബോൾ മത്സരം. ജില്ലാപഞ്ചായത്തും ജില്ലാ സ്പോർട്സ് കൗൺസിലും ചേർന്നാണ് ഈ കായികവിരുന്നൊരുക്കുന്നത്. തിരഞ്ഞെടുപ്പ് ആരവങ്ങൾ സമാഗതമായ വേളയിലാണ് ഫുട്ബോൾ ഹരത്തിനായി കണ്ണൂർ നഗരം കുറച്ചുസമയം രാഷ്ട്രീയപോരാട്ടം മാറ്റിവച്ചിറങ്ങുന്നത്.

വനിതാദിനത്തിൽ സ്ത്രീ-പുരുഷ ഭേദമില്ലാതെയാണ് ഈ ‘ജെൻഡർ ന്യൂട്രൽ’ ഫുട്ബോൾ മത്സരത്തിൽ കൊമ്പുകോർക്കുന്നത്.

ആഘോഷങ്ങൾക്ക് കൊഴുപ്പുകൂട്ടാൻ ആയോധന കലാപ്രദർശനവും ഉണ്ടാകും. കായികപ്രകടനങ്ങളുമായി കണ്ണൂർ സ്പോർട്സ് ഡിവിഷനിലെ പെൺതാരങ്ങളും അണിനിരക്കും.