പെരിങ്ങോം : പാചകവാതക വിലവർധനയ്ക്കെതിരേ യു.ഡി.എഫ്. പെരിങ്ങോം-വയക്കര പഞ്ചായത്ത് കമ്മിറ്റി ധർണ നടത്തി. കെ.പി.സി.സി. സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.

ഇബ്രാഹിം പൂമംഗലം അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. മണ്ഡലം ചെയർമാൻ എം.ഉമ്മർ, മഹേഷ്‌ കുന്നുമ്മൽ, രവി പൊന്നംവയൽ, എം.പ്രദീപ്കുമാർ, പൂന്തോടൻ ബാലൻ, സി.സുന്ദരൻ, എം.ശ്രീധരൻ, സുനീഷ് പട്ടുവം, ജംഷീർ ആലക്കാട്, ഇഖ്ബാൽ മംഗലശ്ശേരി എന്നിവർ പ്രസംഗിച്ചു.