ധർമടം : പെട്രാൾ, പാചകവാതക വില വർധനവിനെതിരെ യു.ഡി.എഫ്.ധർമടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറക്കുനിയിൽ സായാഹ്ന ധർണ നടത്തി.

ഡി.സി.സി. സെക്രട്ടറി സി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. ഫിറോസ് മനയത്ത് അധ്യക്ഷത വഹിച്ചു. കണ്ടോത്ത് ഗോപി, ജയാനന്ദൻ, സജീവൻ വെങ്ങിലാട്ട്, സി.എച്ച്. ജസീല, റഫീഖ്, കുന്നുമ്മൽ ചന്ദ്രൻ, സി.കെ. ദിലീപ് കുമാർ, ടി.പി. അശോകൻ, ഷമേജ് പെരളശ്ശേരി, റഷീദ്, സുധീർ കുമാർ, കണിയാറക്കൽ രമേശൻ, സനോജ് പലേരി തുടങ്ങിയവർ സംസാരിച്ചു.