തളിപ്പറമ്പ് : ചിറവക്കിൽ വീടിന്റെ വാതിൽ തുറന്ന് അകത്തുകയറിയ മോഷ്ടാവ് ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽനിന്ന് രണ്ടേമുക്കാൽ പവന്റെ മാല പൊട്ടിച്ചെടുത്തു. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെ മോളി ജോസിന്റെ (53) കഴുത്തിൽനിന്നാണ് മാലപൊട്ടിച്ചത്. മോളി ബഹളംവെച്ചപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. ഉടനെ പോലീസിലറിയിച്ച് വീട്ടുകാർ പരിസരത്ത് തിരച്ചിൽനടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല.

ഈ ഭാഗത്തുതന്നെ മറ്റൊരു വീട്ടിലും മോഷണശ്രമം നടന്നിരുന്നു.