കണ്ണൂർ : തിരുവനന്തപുരം ആര്യനാട് പി.എച്ച്.സി.യിൽ കോവിഡ് വാക്സിൻ വിതരണത്തിൽ പിഴവുണ്ടായതായി ചൂണ്ടിക്കാണിച്ച് ജീവനക്കാരനെ സസ്പെൻഡ്‌ ചെയ്ത നടപടി പിൻവലിക്കണമെന്ന് കേരള എൻ.ജി.ഒ. അസോസിയേഷൻ ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പ് ജീവനക്കാർ നടത്തുന്ന പ്രതിഷേധസമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായി ജില്ലാകമ്മിറ്റി അറിയിച്ചു. സംസ്ഥാന സെക്രട്ടറി രാജേഷ് ഖന്ന, ജില്ലാപ്രസിഡന്റ് എം.പി.ഷനിജ്, സെക്രട്ടറി കെ.പി.വിനോദൻ, നാരായണൻകുട്ടി മനിയേരി, കെ.വി.മഹേഷ് എന്നിവർ സംസാരിച്ചു.