ഇരിക്കൂർ : എസ്.കെ.ജെ.എം. ഇരിക്കൂർ റെയ്‌ഞ്ച് പതിനാറാമത് ഇസ്‌ലാമിക്‌ കലാമേളയിൽ വിദ്യാർഥി ഫെസ്റ്റിൽ ആയിപ്പുഴ ഇസ്‌ലാമിയ മദ്രസ ഒന്നാം സ്ഥാനം നേടി. പെടയങ്കോട് അൻവാറുൽ ഇസ്‌ലാം മദ്രസ രണ്ടാം സ്ഥാനവും ഇരിക്കൂർ കമാലിയ മദ്രസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അധ്യാപക വിഭാഗത്തിൽ ഇസ്‌ലാമിയ മദ്രസ ഒന്നാം സ്ഥാനവും 50 റഹ്‌മാനിയ മദ്രസ രണ്ടാം സ്ഥാനവും കൂരാരി നൂറുൽ ഹുദ മദ്രസ മൂന്നാം സ്ഥാനവും നേടി. എൻ.വി.ഹുസൈൻ ഹാജി പതാക ഉയർത്തി. ഒ.കെ.ഉമർ ബാഖഫി അധ്യക്ഷതവഹിച്ചു. സയ്യിദൽ മഷ്ഹൂർ ആറ്റകോയ തങ്ങൾ ഉദ്ഘാടനംചെയ്തു. സമാപന സമ്മേളനം ബി.ഷംസുദ്ദീൻ ഉദ്ഘാടനംചെയ്തു. സമ്മാന വിതരണം കെ.അബ്ദുസ്സലാം ഹാജി നിർവഹിച്ചു.