കണ്ണൂർ : കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് സംസ്ഥാന നേതാക്കൾ നയിക്കുന്ന അമർജവാൻ സ്മൃതിയാത്രയ്ക്ക് ജില്ലാകമ്മിറ്റി വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകും. 12-ന് കാസർകോട്ടുനിന്ന് യാത്ര തുടങ്ങും. ഉച്ചയ്ക്ക് രണ്ടിന് പയ്യന്നൂർ, വൈകിട്ട് നാലിന് തളിപ്പറമ്പ്, 13-ന് രാവിലെ ഒൻപതിന് കണ്ണൂർ, 11-ന് തലശ്ശേരി എന്നിവിടങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകും.