പന്തക്കൽ : മാക്കുനിയിലും പന്തക്കലിലുമായി നാലുപേർക്ക് തെരുവുനായയുടെ കടിയേറ്റു. പന്തോകൂലോത്തിന് സമീപം പ്രഭാതസവാരിക്കിടെ ഒരാൾക്കും, മാക്കുനിയിൽ ഒരു സ്ത്രീയടക്കം മൂന്നുപേർക്കുമാണ് കടിയേറ്റത്. വ്യാഴാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. ഇവർ പള്ളൂർ ഗവ. ആസ്പത്രിയിൽ ചികിത്സ തേടി. പ്രദേശത്തെ മൂന്ന്‌ വളർത്തുമൃഗങ്ങളെയും നായ അക്രമിച്ചു. ഇവയ്ക്ക് കോടിയേരി മൃഗാസ്പത്രിയിൽ കുത്തിവെപ്പ് നൽകി.

അനുശോചിച്ചു

കൂത്തുപറമ്പ് : മഹാത്മാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി. കല്യാണത്തിന്റെ നിര്യാണത്തിൽ ഗാന്ധി യുവമണ്ഡലം അനുശോചിച്ചു. ചെയർമാൻ പ്രദീപ് ടി. കണ്ണൻ അധ്യക്ഷത വഹിച്ചു. റഫീഖ് പാണപ്പുഴ, ഷമീൽ ഇഞ്ചിക്കൽ, സനോജ് നെല്ല്യാടൻ, സിതിൻ വേണുഗോപാൽ, കെ. അജയഘോഷ്, സഞ്ജയ്‌ പാലായി, നൂറുദ്ദീൻ വലിയാണ്ടി എന്നിവർ സംസാരിച്ചു.

ചെറുവാഞ്ചേരി : കെ.എസ്.എസ്.പി.യു. ചെറുവാഞ്ചേരി യൂണിറ്റ് അംഗവും വയനാട് ജില്ലയിൽ ആരോഗ്യവകുപ്പ് ജീവനക്കാരനുമായിരുന്ന അറക്കൽ കോളനിയിലെ ചെന്നപ്പൊയിൽ ഏരുവിന്റെ നിര്യാണത്തിൽ യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി.

സി.വി.പ്രഭാകര കുറുപ്പ് അധ്യക്ഷതവഹിച്ചു. കെ.കൃഷ്ണൻ, ആർ.ഭാസ്കരൻ, പി.വി.ചന്ദ്രൻ, കെ.കുമാരൻ എന്നിവർ സംസാരിച്ചു.