കണ്ണൂർ : സമ്മതിദാനാവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്‌കരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം വിദ്യാർഥികൾക്ക് ചിത്രരചന, ഉപന്യാസരചന മത്സരങ്ങൾ നടത്തുന്നു.

18 വയസ് പൂർത്തിയായ വിദ്യാർഥികൾക്ക് പങ്കെടുക്കാം.

ചിത്രരചനയിൽ താത്‌പര്യമുള്ളവർ ചൊവ്വാഴ്ചയ്ക്കകം 9846772874/ 9495947565 നമ്പറിൽ രജിസ്റ്റർചെയ്യണം.

ബുധനാഴ്ച 11-ന് കളക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ് മത്സരം.

ഉപന്യാസ മത്സരത്തിനായി ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയത്തിൽ നവ സമ്മതിദായകർക്കുള്ള പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള രചനകൾ മാർച്ച് 17നകം ഡെപ്യൂട്ടി കളക്ടർ (ആർ.ആർ.), കളക്ടറേറ്റ്, കണ്ണൂർ 670002 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗമോ അയക്കണം.