കണ്ണപുരം : ഇന്ധന വിലവർധനയ്ക്കെതിരേ കണ്ണപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കണ്ണപുരം പെട്രോൾ പമ്പിന് മുമ്പിൽ ധർണ നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. ബ്രിജേഷ് കുമാർ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് അധ്യക്ഷതവഹിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക് പ്രസിഡന്റ് കാപ്പാടൻ ശശിധരൻ, വൈസ് പ്രസിഡന്റ് എം.നാരായണൻ, ഐ.എൻ.ടി.യു.സി. ജില്ലാ സെക്രട്ടറി ബേബി ആൻറണി, സതീഷ് കടാങ്കോട്ട്, കെ.പി.രാധാകൃഷ്ണൻ, ബ്ലാത്തൂർ ചന്ദ്രൻ, വി.വി.രവീന്ദ്രൻ, സന്തോഷ് വള്ളുവൻകടവ്, പ്രജീഷ് കീഴറ, ഷാജി കാവുങ്കൽ എന്നിവർ പ്രസംഗിച്ചു.

പഴയങ്ങാടി : പുതിയവളപ്പ് ബൂത്ത് കോൺഗ്രസ് കമ്മിറ്റി അടുപ്പുകൂട്ടി സമരം നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ .നൗഷാദ് വാഴവളപ്പിൽ ഉദ്ഘാടന ചെയ്തു. ബൂത്ത് പ്രസിഡന്റ് എം.ജെയിംസ് അധ്യക്ഷതവഹിച്ചു. മാടായി ബ്ലോക്ക് പ്രസിഡന്റ് പി.പി.കരുണാകരൻ, മണ്ഡലം പ്രസിഡന്റ് സുധീർ വെങ്ങര, മടപ്പള്ളി പ്രദീപൻ, കക്കോപ്രവൻ മോഹനൻ, ജോയ് ചൂട്ടാട്, സജി നാരായണൻ, ശ്രീജിത്ത് പൊങ്ങാടൻ, ജിജേഷ് ചൂട്ടാട്, ഗഫൂർ പുതിയവളപ്പ്, കെ.സോമൻ എന്നിവർ സംസാരിച്ചു.

: വെങ്ങര നാലാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ സമരം ഡി.സി. സി. ട്രഷറർ കെ.വി.രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു. വാർഡ് പ്രസിഡന്റ്‌ കെ.വി. നന്ദനൻ അധ്യക്ഷതവഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി നൗഷാദ് വാഴവളപ്പിൽ, മാടായി ബ്ലോക്ക്‌ പ്രസിഡന്റ്‌ പി.പി.കരുണാകരൻ, മണ്ഡലം പ്രസിഡന്റ്‌ സുധീർ വെങ്ങര, ടി.കരുണാകരൻ, മടപ്പള്ളി പ്രദീപൻ, കക്കോപ്രവൻ മോഹനൻ, എം.പവിത്രൻ, മടപ്പള്ളി മംഗള, പി.വി.ധനലക്ഷ്മി, പുഷ്പകുമാരി എന്നിവർ സംസാരിച്ചു.