ചെറുപുഴ : വെളിച്ചം തോടിൽനിന്ന് ഓടക്കൊല്ലിക്ക് പോവുയായിരുന്ന കോൺക്രീറ്റ് മിക്സിങ് വാഹനം പയ്യന്നൂർ-ചെറുപുഴ റോഡിൽ കുണ്ടംതടത്തിൽ മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. കർണാടക സ്വദേശികളായ ലക്ഷ്മികാന്ത് (42), ശിവ (22) എന്നിവരെ ചെറുപുഴയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ചീമേനി-കാക്കടവ്-ഓടക്കൊല്ലി റോഡ് നിർമാണം നടത്തുന്ന ആർ.എസ്.ഡി.സി.പി.എൽ. കമ്പനിയുടെ വാഹനമാണ് മറിഞ്ഞത്.

പെരിങ്ങോത്തുനിന്ന് എത്തിയ അഗ്നിരക്ഷാസേനയും ചെറുപുഴ പോലീസും വാഹനത്തിൽനിന്ന് ഒഴുകിയ ഓയിലും, ഡീസലും നീക്കി വാഹനഗതാഗതം പുനഃസ്ഥാപിച്ചു. ചെറുപുഴ എസ്.ഐ. എം.പി.വിജയകുമാർ, പെരിങ്ങോം ഫയർ ഓഫീസർ കെ.എം.ശ്രീനാഥൻ എന്നിവർ നേതൃത്വം നൽകി.