തലശ്ശേരി : തലശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കേന്ദ്രസേനയും തലശ്ശേരി പോലീസും റൂട്ട്മാർച്ച് നടത്തി. ഉക്കണ്ടൻ പീടികയിൽനിന്ന് തുടങ്ങി മഞ്ഞോടി, പുതിയ ബസ് സ്റ്റാൻഡ്‌, സംഗമം കവല, ഒ.വി. റോഡ് വഴി തലശ്ശേരിയിൽ സമാപിച്ചു. കേന്ദ്ര സേനയുടെ കമ്പനി ടീം ഇൻസ്പെക്ടർ ദാമോദരൻ, തലശ്ശേരി പോലീസ് എസ്.ഐ.മാരായ അഷ്‌റഫ്, ജഗജീവൻ എന്നിവർ നേതൃത്വംനൽകി.