പിലാത്തറ : കടന്നപ്പളളി-പാണപ്പുഴ സർവീസ് സഹകരണബാങ്ക് പ്രവർത്തനപരിധിയിലെ ഉന്നതവിജയികളെ കാഷ് അവാർഡ് നൽകി അനുമോദിച്ചു. പ്രൈമറി സൊസൈറ്റീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.പി. ദാമോദരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ ടി. സുലജ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ കെ. മോഹനൻ, സി.ഐ. വത്സല, ഷീജ കൈപ്രത്ത്, ടി.വി. ചന്ദ്രൻ, ടി.വി. മോഹനൻ, കെ. കുഞ്ഞിരാമൻ, പി. പ്രഭാകരൻ, ടി.വി. രമേശൻ, ബാങ്ക് പ്രസിഡന്റ്‌ ടി. രാജൻ, സെക്രട്ടറി വി.വി. മധുസൂദനൻ എന്നിവർ സംസാരിച്ചു.