പാപ്പിനിശ്ശേരി : ദളിത് ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിച്ചത് അംബേദ്കർ ആണെന്ന് സി.പി.എം. നേതാവ് പി. ജയരാജൻ പറഞ്ഞു. പാപ്പിനിശ്ശേരിയിൽ പി.കെ.എസിന്റെ നേതൃത്വത്തിൽ നടന്ന അംബേദ്കർ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജൻ. പി.കെ.എസ്. ഏരിയാ പ്രസിഡന്റ്‌ സി.എച്ച്. പ്രമോദ് അധ്യക്ഷത വഹിച്ചു.

സി.പി.എം. പാപ്പിനിശ്ശേരി ഏരിയാ സെക്രട്ടറി ടി. ചന്ദ്രൻ, കെ. നാരായണൻ, എ. സുനിൽകുമാർ, പി. കണ്ണൻ എന്നിവർ സംസാരിച്ചു.