തലശ്ശേരി : തലശ്ശേരി അസംബ്ലി മണ്ഡലത്തിൽ 36,801 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച എൽ.ഡി.എഫ്. സ്ഥാനാർഥി എ.എൻ.ഷംസീറിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത് തലശ്ശേരി നഗരസഭയിൽ.

നഗരസഭയിൽ 9067 വോട്ടിന്റെ ഭൂരിപക്ഷം നേടി. അഞ്ച്‌ പഞ്ചായത്തുകളിലും ഷംസീറിനാണ് ഭൂരിപക്ഷം.

കതിരൂരിൽ 7330, എരഞ്ഞോളി 5213, ചൊക്ലി 5847, ന്യൂമാഹി 2665, പന്ന്യന്നൂർ 5695 എന്നിങ്ങനെയാണ് ഭൂരിപക്ഷം. പോസ്റ്റൽ ബാലറ്റിൽ 984 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. യു.ഡി.എഫ്. സ്ഥാനാർഥി എം.പി.അരവിന്ദാക്ഷന് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചതും നഗരസഭയിലാണ്‌ -19,405 വോട്ട്.

ബി.ജെ.പി. പിന്തുണച്ച സ്വതന്ത്രൻ സി.ഒ.ടി.നസീറിന് നഗരസഭയിൽ ലഭിച്ച 655 വോട്ടാണ് ഏറ്റവും കൂടിയ വോട്ട്.

വെൽഫെയർ പാർട്ടിക്ക് നഗരസഭയിൽ 1023 വോട്ട് ലഭിച്ചപ്പോൾ നോട്ടക്ക് 1273 വോട്ട് ലഭിച്ചു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ലഭിച്ച വോട്ട്എരഞ്ഞോളി: 10209, 4187

കതിരൂർ, 11269, 4840

നഗരസഭ 25360, 15909

പന്ന്യന്നൂർ 9087, 3481

ന്യൂമാഹി 4459, 2884

ചൊക്ലി 9898, 5138തദ്ദേശസ്വയംഭരണസ്ഥാപനം, പോൾ ചെയ്ത വോട്ട്, എൽ.ഡി.എഫ്, യു.ഡി.എഫ്, വെൽഫെയർ പാർട്ടി, അരവിന്ദാക്ഷൻ (സ്വത), സി.ഒ.ടി.നസീർ, ഹരിദാസൻ, നോട്ട എന്ന ക്രമത്തിൽകതിരൂർ 19973, 13335, 6005, 146, 72, 119, 20, 276

എരഞ്ഞോളി 17419, 10992, 5779, 102, 85, 160, 23, 278

നഗരസഭ 51133, 28472, 19405, 1023, 212, 655, 93, 1273

ചൊക്ലി 17874, 11573, 5726, 247, 66, 73, 20, 169

ന്യൂമാഹി 8974, 5546, 2881, 318, 33, 46, എട്ട്, 142

പന്ന്യന്നൂർ 14132, 9710, 4015, 109, 54, 74, 25, 145

പോസ്റ്റൽ 3484, 2182, 1198, 18, 11, 36, ഒൻപത്, 30

ആകെ 132989, 81810, 45009, 1963, 533, 1163, 198, 2313