പെരിങ്ങത്തൂർ : സി.പി.എം. പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസ് അടിച്ചുതകർത്ത് തീയിട്ടുനശിപ്പിച്ച സംഭവത്തിൽ യൂത്ത് ലീഗ് പ്രവർത്തകനെ ചൊക്ലി പോലീസ് അറസ്റ്റുചെയ്തു. സൗത്ത് അണിയാരത്തെ എൻ.വി.അഷ്റഫി(30)നെയാണ് ചൊക്ലി പോലീസ് ഇൻസ്പെക്ടർ കെ.സി.സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. മേയ് ഏഴിനാണ് കേസിനാസ്പദമായ സംഭവം.. തലശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ചെയ്തു.