തില്ലങ്കേരി : മഴക്കാലപൂർവ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി പടിക്കച്ചാൽ വാർഡിൽ വീടുകൾ കേന്ദ്രീകരിച്ച് ശുചീകരണം നടത്തി. വാഴയിൽ സജീവന്റെ വീട്ടിൽ പഞ്ചായത്ത് പ്രസിഡന്റ്‌ പി.ശ്രീമതി ഉദ്ഘാടനം ചെയ്തു. വാർഡംഗം എൻ.മനോജ്, സി.ഡി.എസ്. അംഗം ഷിംല, പ്രജീഷ്‌ കുന്നുമ്മൽ, സനി വാഴയിൽ, ആശാവർക്കർ റീജ തുടങ്ങിയവർ സംസാരിച്ചു.