ധർമശാല : കോവിഡ് വ്യാപനം രൂക്ഷമായതോടെ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ ഹെൽപ് ഡസ്കുകൾ സജീവമായി. കോവിഡ് രോഗികൾ, നിരീക്ഷണത്തിൽ കഴിയുന്നവർ തുടങ്ങിയവർക്ക് ഹെൽപ്പ് ഡെസ്കിന്റെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. ആന്തൂർ നഗരസഭയിൽ വിവിധ ഭാഗങ്ങളിലായി ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തനം തുടങ്ങി. ബക്കളം (9744935727), കോടല്ലൂർ (9895195408), മൊറാഴ (7012554787), ആന്തൂർ (8590189433).

പി.പ്രദീപ് കുമാറാണ് കോ ഓർഡിനേറ്റർ (9995511209).

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്തിലും ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങി. അടിയന്തര സഹായങ്ങൾക്കും കോവിഡ് രോഗവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും വിളിക്കാം.(9446365493, 9633754326, 9847085792, 8907053285). വൈദ്യ സഹായത്തിന് താഴെ പറയുന്ന നമ്പറുകളിലും ബന്ധപ്പെടാം. 7902239588, 9446722610.