മട്ടന്നൂർ : എം.എസ്‌.എഫ്. മട്ടന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്‌ലിം ബാലവേദി കമ്മിറ്റി രൂപവത്കരണവും ചങ്ങാതിക്കൂട്ടവും കാവുമ്പടിയിൽ നടന്നു. മണ്ഡലംതല ഉദ്ഘാടനം എം.എസ്‌.എഫ്. ജില്ലാ ട്രഷറർ സാദിഖ് പാറാട് നിർവഹിച്ചു. ഫർഹാൻ കാവുമ്പടി അധ്യക്ഷത വഹിച്ചു. എം.ബി.വി. ഭാരവാഹികളെ എം.എസ്‌.എഫ്. മട്ടന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി ആദിൽ എടയന്നൂർ പ്രഖ്യാപിച്ചു.

മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി.കെ. കുട്ട്യാലി, അഫ്രാസ് പഴശ്ശി, പി.പി. ഷൗക്കത് മൗലവി, പി. മജീദ്, കെ.വി. അലി, കെ.പി. അഷ്‌റഫ്‌, പി. അഷ്‌റഫ്‌, സുഹൈൽ പാലോട്ടുപള്ളി, നാഫി, ഷഫീൽ, അസറുദ്ദീൻ എന്നിവർ സംസാരിച്ചു.