കണ്ണൂർ : പെട്രോളിനും ഡീസലിനും പാചകവാതകത്തിനുമുണ്ടായ വില വർധന പിൻവലിക്കണമെന്ന് കേരള സംസ്ഥാന ഉപഭോക്തൃ സമിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

കണ്ണൂർ ആകാശവാണി സ്റ്റേഷൻ മുൻ മേധാവി ബാലകൃഷ്ണൻ കൊയ്യാൽ ഉദ്ഘാടനം ചെയ്തു. ഉപഭോക്തൃസമിതി സംസ്ഥാന സെക്രട്ടറി സൗമി ഇസബെൽ അധ്യക്ഷത വഹിച്ചു. ഉപഭോക്തൃ തർക്കരംഗത്ത് നിരവധി നിയമപോരാട്ടങ്ങൾ നടത്തി വിജയം വരിച്ച ആർട്ടിസ്റ്റ് ശശികലയെ ആദരിച്ചു. കവിയൂർ രാഘവൻ, ചന്ദ്രൻ മന്ന, കെ. സരള, കെ.വി. മോഹിനി, മധു കക്കാട്, രാജൻ ബക്കളം, രമേശ് ബാബു, സുരേഷ് ചാലാട്, സാമുവൽ ആറോൺ, എന്നിവർ സംസാരിച്ചു.