കണ്ണൂർ : സർവകലാശാലകളിലും അക്കാദമികരംഗത്തും ഇടതുസർക്കാർ നടത്തുന്ന രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി.എം.പി. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എ. കുര്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.വി. അഭിലാഷ് അധ്യക്ഷത വഹിച്ചു. ഉമേഷ് കോട്യത്ത്, സി.എ. അജീർ, പി. സുനിൽകുമാർ, എൻ.സി. സുമോദ്, ബി. സജിത് ലാൽ, കാഞ്ചന മാച്ചേരി, വി.എൻ. അഷ്റഫ് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: പി. പ്രജുൽ (പ്രസി.), ഇ. സജോഷ്, എസ്. ആതിര (വൈസ് പ്രസി.) കെ.വി. ഉമേഷ് (സെക്ര), കെ. ബിജു, ലിപിൻ പദ്‌മനാഭൻ (ജോ. സെക്ര.) എം.വി. അഭിലാഷ് (ഖജാ.).