ഇരിട്ടി : ഖാദി ഗ്രാമവ്യവസായ കമ്മിഷൻ നടപ്പിലാക്കുന്ന തേനീച്ച വളർത്തൽ സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 90 ശതമാനവും ജനറൽ വിഭാഗത്തിന് 80 ശതമാനവും സബ്‌സിഡി ലഭിക്കും. പദ്ധതിയിൽ അംഗമാകുന്നതിന് അപേക്ഷയോടൊപ്പം ആധാർ, ബാങ്ക്‌ പാസ് ബുക്ക്, കമ്യൂണിറ്റി സർട്ടിഫിക്കറ്റ്, ജനന തീയതി, എസ്.എസ്‌.എൽ.സി. ബുക്കിന്റെ കോപ്പി, സ്വയംസഹായസംഘങ്ങളിൽ അംഗമാണെന്നതിനുള്ള സാക്ഷ്യപത്രം എന്നിവയോടൊപ്പം ബീകീപ്പിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കല്ലുവയൽ എന്ന വിലാസത്തിലോ ഖാദി കമ്മിഷൻ ഓഫീസിലോ സമർപ്പിക്കണം