തലശ്ശേരി : എരഞ്ഞോളിയിൽ പാലത്തിന്റെ പ്രവൃത്തിക്കിടെ ടെലിഫോൺ കേബിളുകൾ മുറിഞ്ഞു. ഇത് പരിസരത്തെ ടെലിഫോണുകളുടെ പ്രവർത്തനത്തെ ബാധിച്ചു. സമാന്തര പാലത്തിന്റെ അനുബന്ധ റോഡിനായി മണ്ണ് നീക്കുമ്പോൾ കേബിൾ മുറിഞ്ഞിരുന്നു. ഇത് കൂട്ടിയോജിപ്പിച്ച് പ്രവൃത്തി തുടരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ഭൂമിക്കടിയിലെ കേബിളുകൾ മുറിഞ്ഞത്.

കേബിൾ മുറിഞ്ഞതോടെ കെ.എസ്.ഇ.ബി. തലശ്ശേരി സൗത്ത് സെക്ഷൻ ഓഫീസിലെ ഫോൺ ഉൾപ്പെടെ പ്രവർത്തിക്കാതായി.