കണ്ണൂർ : ജില്ലയിൽ വ്യാഴാഴ്ച 204 പേർക്കുകൂടി കോവിഡ് പോസിറ്റീവായി. സമ്പർക്കത്തിലൂടെ 178 പേർക്കും മറ്റു സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേർക്കും വിദേശത്തുനിന്നെത്തിയ 19 പേർക്കും അഞ്ച് ആരോഗ്യ പ്രവർത്തകർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് പോസിറ്റീവ് കേസുകൾ 54190 ആയി. ഇവരിൽ 300 പേർ വ്യാഴാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 50907 ആയി. 284 പേർ കോവിഡ് ബാധിച്ച് മരിച്ചു. 2443 ചികിത്സയിലാണ്.

നിലവിൽ നിരീക്ഷണത്തിലുള്ളത് 9742 പേരാണ്. ഇതുവരെ 588612 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 588159 എണ്ണത്തിന്റെ ഫലം വന്നു. 453 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.