കണ്ണൂർ : ജെ.ടി.എസ്. തയ്യിൽ-മരക്കാർക്കണ്ടി കരാറിനകം റോഡിലെ കുറുവപ്പാലം റോഡിൽ കുഴികൾ നികത്തുന്നതിനാൽ ഇതുവഴി ഏഴിന് രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെ ഗതാഗതം പൂർണമായും നിരോധിച്ചു. കണ്ണൂരിൽനിന്നുള്ള വാഹനങ്ങൾ തെഴുക്കിൽപീടിക വഴിയും കണ്ണൂരിലേക്കുള്ള വാഹനങ്ങൾ ദിനേശ്‌മുക്ക്-ജെ.ടി.എസ്. വഴിയും പോവണമെന്ന് എക്സി. എൻജിനിയർ അറിയിച്ചു.