പഴയങ്ങാടി : വെങ്ങര വയലപ്രയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് ജില്ലാ ബാങ്ക് പഴയങ്ങാടി ശാഖയിലെ ജീവനക്കാരി ഭണ്ഡാരപുരയിൽ തങ്കമണിക്ക്‌ (54) പരിക്കേറ്റു. ശനിയാഴ്ച രാവിലെയോടെ വീട്ടുപറമ്പിനടുത്തുള്ള വയലിലൂടെ പാല് വാങ്ങി വരവേയാണ് കാട്ടുപന്നിയുടെ കുത്തേറ്റത്.

പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമികചികിത്സയ്ക്കുശേഷം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കാട്ടുപന്നിയുടെ ശല്യം രൂക്ഷമായ വെങ്ങര, വയലപ്ര, ചെമ്പല്ലിക്കുണ്ട്, അടുത്തില എന്നിവിടങ്ങളിലെ കൃഷി പന്നിക്കൂട്ടങ്ങൾ വ്യാപകമായി നശിപ്പിക്കുന്നത് കർഷകർക്ക് ഭീഷണിയായി മാറിയിട്ടുണ്ട്.