പയ്യന്നൂർ : ജില്ലാ ഖാദി വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു.) പയ്യന്നൂർ ഏരിയാ സമ്മേളനം സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി.വി.കുഞ്ഞപ്പൻ ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ് കെ.വി.ശാന്ത അധ്യക്ഷയായിരുന്നു. ഖാദി യൂണിയൻ ജില്ലാ സെക്രട്ടറി കെ.യു.രാധാകൃഷ്ണൻ, ഏരിയാ സെക്രട്ടറി സി.വി.ദിലീപ്, പി.സുമതി, പി.എം.വത്സല എന്നിവർ സംസാരിച്ചു.