ചെങ്ങളായി : മാപ്പിള എ.എൽ.പി. സ്കൂളിൽ ദീർഘകാലം പ്രഥമാധ്യാപികയായിരുന്ന കെ.പങ്കജാക്ഷിയുടെ നിര്യാണത്തിൽ പി.ടി.എ. അനുശോചിച്ചു. വാർഡംഗം സി.ആഷിഖ് ഉദ്ഘാടനം ചെയ്തു. ടി.കെ.അഹമ്മദ് അധ്യക്ഷതവഹിച്ചു. പി.വി.മുഹമ്മദ് കുഞ്ഞി ഹാജി, പി.മുഹമ്മദ്, കെ.എം.പി.മുഹമ്മദ് കുഞ്ഞി, കെ.എം.മുനീർ, പ്രഥമാധ്യാപിക വി.വത്സല, കെ. ജുബൈർ എന്നിവർ സംസാരിച്ചു.