ഇരിട്ടി : കാർഷികാവശ്യത്തിന് കൃഷിവകുപ്പിൽനിന്ന്‌ അനുവദിച്ച സൗജന്യ വൈദ്യുതി കണക്ഷൻ ഗുണഭോക്താക്കളായ കൃഷിക്കാർ എല്ലാ വർഷവും അപേക്ഷ നൽകി പുതുക്കണം. പദ്ധതിപ്രകാരമുള്ള ആനുകൂല്യം തുടരുന്നതിന്‌ കൃഷി ഓഫീസിൽ 31-നകം പുതുക്കൽ അപേക്ഷ നൽകണം. കാലാവധിക്കുള്ളിൽ അപേക്ഷ നൽകാത്ത കർഷകരെ പദ്ധതിയിൽനിന്ന് ഒഴിവാക്കുമെന്നും കീഴൂർ-ചാവശ്ശേരി കൃഷി ഓഫീസർ അറിയിച്ചു.