ചമ്പാട് : ഇരുവൃക്കകളും തകരാറിലായി ചികിത്സയിലുള്ള പന്ന്യന്നൂർ പള്ളാട്ടിൽ താഴെക്കുനിയിൽ അജയകുമാർ ചികിത്സാസഹായം തേടുന്നു. ആന്ധ്രയിൽ ടയർ റീ സോളിങ്‌ ജോലിചെയ്തിരുന്ന അജയകുമാർ രോഗബാധിതനായതോടെ നാട്ടിലെത്തുകയായിരുന്നു.

ചികിത്സയ്ക്കായി ലക്ഷങ്ങൾ ഇതിനകം ചെലവായി. വൃക്ക മാറ്റിവെക്കുക മാത്രമാണ് അജയകുമാറിന് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ഏക പോംവഴി. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന് മറ്റു വരുമാനമാർഗങ്ങൾ ഒന്നുമില്ല. ഭാര്യ ഷൈമ തൊഴിലുറപ്പ് തൊഴിലാളിയാണ്. പാനൂർ പി.ആർ. മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിനിയായ മകളും ചോതാവൂർ ഹയർസെക്കൻഡറി സ്കൂളിൽ പത്താംതരം പഠനം പൂർത്തിയാക്കിയ മകനും അടങ്ങുന്ന കുടുംബത്തിന് ചികിത്സച്ചെലവ് താങ്ങാനാവുന്നതല്ല. അഡ്വ. എ.എൻ.ഷംസീർ എം.എൽ.എ., പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ.ശൈലജ, പന്ന്യന്നൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ സി.കെ.അശോകൻ എന്നിവർ രക്ഷാധികാരികളായും വാർഡംഗം പി.പി.സുരേന്ദ്രൻ ചെയർമാനായും പി.ടി.കെ.പ്രേമൻ കൺവീനറായും കെ.ടി.കെ. സത്യൻ ട്രഷററായും ജനകീയ ചികിത്സാസഹായകമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ചൊക്ലി കാനറാ ബാങ്ക് ശാഖയിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 42322250022556, ഐ.എഫ്.എസ്.സി. കോഡ്: CNRB0014232.

ഗൂഗ്ൾ പേ: 9656470914. സഹായങ്ങൾ ഇൗ അക്കൗണ്ടിലേക്ക്‌ അയക്കാം.