കണ്ണൂർ : കഴിഞ്ഞ ഓഗസ്റ്റുമുതൽ മുടങ്ങിക്കിടക്കുന്ന മരംകയറ്റ തൊഴിലാളികളുടെ പെൻഷൻ തുക അടിയന്തരമായി അനുവദിക്കണമെന്ന് ജില്ലാ ദേശീയ മരംകയറ്റ തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി.) ജില്ലാ പ്രസിഡന്റ് കെ.വി രാഘവൻ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് നിവേദനം നൽകി.