മയ്യഴി : ജനാധിപത്യ സംവിധാനത്തെ തകർത്ത് അധികാരം കൈയാളുന്നതിന് ബി.ജെ.പി. നടത്തിയ ഗൂഢാലോചനയും തിരക്കഥയുമാണ് പുതുച്ചേരിയിൽ അരങ്ങേറിയതെന്നും ഇതിനെതിരെയുള്ള ശക്തമായ പോരാട്ടത്തിന് യു.പി.എ. സഖ്യം ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടണമെന്നും മുൻ മന്ത്രി ഇ.വത്സരാജ് പറഞ്ഞു.

മാഹി മേഖലാ യു.പി.എ. പ്രവർത്തകസമിതി യോഗം ഉദ്ഘാടനം ചെയ്ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ സർക്കാറിനെ അട്ടിമറിച്ച് പുതുച്ചേരിയിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്താൻ നേതൃത്വം നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടത്താത്തതിനെക്കുറിച്ച് പുതുച്ചേരിയിൽവന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്താൻ എന്ത് ധാർമികതയാണുള്ളതെന്ന് വത്സരാജ് ചോദിച്ചു.

യു.പി.എ. ചെയർമാൻ ടി.ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. രമേശ് പറമ്പത്ത്, ഐ.അരവിന്ദൻ, സത്യൻ കേളോത്ത്, കെ.മോഹനൻ, ഇ.കെ.മുഹമ്മദലി, അഡ്വ. എം.ഡി.തോമസ്, കെ.വി.ഹരീന്ദ്രൻ, പി.ശ്യാംജിത്ത്, കെ.സുരേഷ്, ചങ്ങരോത്ത് ഇസ്മയിൽ, എം.എ.അബ്ദുൾ ഖാദർ, ഷമീൽ കാസിം എന്നിവർ സംസാരിച്ചു.