പാനൂർ : മുത്താറി പീടികയിൽ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതി വീട്ടിലേക്ക് പോകുന്നവഴിക്ക് വിദ്യാർഥിക്ക് ക്രൂരമായ മർദനം ഏൽക്കേണ്ടിവന്ന സംഭവത്തിൽ പോലീസ് ക്രിമിനലിന്റെ സംരക്ഷകരായി മാറുന്നത് നാടിന് അപമാനമാണെന്ന് ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി. സി.പി.എം. പ്രവർത്തകനായ പ്രതിയെ സംരക്ഷിച്ച് കേസ് ഒതുക്കിത്തീർക്കാനുള്ള പോലീസിന്റെ നീക്കം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.