പയ്യന്നൂർ : മോട്ടോർ വ്യവസായ സംയുക്ത സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ മോട്ടോർ വാഹന പണിമുടക്ക് പയ്യന്നൂർ നഗരത്തിൽ പൂർണം.

ചുരുക്കം ചില വ്യാപാരസ്ഥാപനങ്ങൾ മാത്രമാണ് തുറന്നത്. സ്വകാര്യവാഹനങ്ങൾ മാത്രമേ നഗരത്തിലെത്തിയുള്ളൂ. പണിമുടക്കിന്റെ ഭാഗമായി മോട്ടോർ വ്യവസായ സംയുക്ത സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ പയ്യന്നൂരിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുയോഗം സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി.വി.കുഞ്ഞപ്പൻ ഉദ്ഘാടനംചെയ്തു.

എം.രാമകൃഷ്ണൻ അധ്യക്ഷനായിരുന്നു. കെ.വി.ബാബു, യു.വി.രാമചന്ദ്രൻ, കെ.കെ.ഗംഗാധരൻ, കെ.കെ.കൃഷ്ണൻ, യു.നാരായണൻ, വി.കെ.ബാബുരാജ്, പി.വി. പദ്‌മനാഭൻ, സി.ശ്രീജിത്ത് എന്നിവർ സംസാരിച്ചു.