കണ്ണൂർ : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികൾക്ക് തടസ്സമാവാത്ത രീതിയിലാണ് ജില്ലയിൽ വകുപ്പുകളുടെ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് വകുപ്പ് മേധാവികൾ ഉറപ്പുവരുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ ടി.വി.സുഭാഷ് അറിയിച്ചു.

തിരഞ്ഞെടുപ്പ് നടത്തിപ്പിനാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും തിരഞ്ഞെടുപ്പ് ചുമതലയുള്ള ഓഫീസുകൾക്ക് ലഭിക്കുന്നുണ്ടെന്ന കാര്യവും ബന്ധപ്പെട്ടവർ ഉറപ്പുവരുത്തണം.