മാലൂർ : നിട്ടാറമ്പ് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന വോളിബോൾ ടൂർണമെന്റിന്റെ മൂന്നാംദിവസത്തെ മത്സരത്തിൽ നേരിട്ടുള്ള മൂന്നു സെറ്റുകൾക്ക് യുവജന കോട്ടയിലിനെ പരാജയപ്പെടുത്തി ജിമ്മി ജോർജ് അക്കാദമി പേരാവൂർ വിജയിച്ചു. ബുധനാഴ്ച രാത്രി ഏഴിന് പി.ഡി.എസ്. ക്ലബ് മുഴക്കുന്ന് യങ് മെൻസ് ക്ലബ് നിട്ടാറമ്പുമായി മത്സരിക്കും. വ്യാഴാഴ്ച രാത്രി ഏഴിനാണ് ഒന്നാം സെമിഫൈനൽ.