തളിയിൽ : സി.ബി. തളിയിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ കാരംസ്-ഷട്ടിൽ ടൂർണമെന്റ് നടത്തി. കാരംസ് ടൂർണമെന്റിൽ ദിനേശൻ ആൻഡ് പാർട്ണറും ഷട്ടിൽ ടൂർണമെന്റിൽ യങ്ങ് ബ്രദേഴ്സ് കോൾമൊട്ടയും ജേതാക്കളായി. കെ.എ.പി. നാലാം ബറ്റാലിയൻ അസി. കമാൻഡന്റ് എ.ശ്രീനിവാസ് സമ്മാനങ്ങളും ട്രോഫികളും നൽകി. നഗരസഭാ കൗൺസിലർ കെ.അഞ്ജന അധ്യക്ഷതവഹിച്ചു. സെക്രട്ടറി പി.രഞ്ജിത്ത്, കെ.ബാബുരാജ്, എം.അരവിന്ദ്, പി.സുലേഷ് എന്നിവർ സംസാരിച്ചു.