കണ്ണൂർ : ജില്ലയിൽ ചൊവ്വാഴ്ച 225 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 200 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ആറുപേർ മറ്റുസംസ്ഥാനങ്ങളിൽനിന്നും 11പേർ വിദേശത്തുനിന്നും എത്തിയവരാണ്. എട്ടുപേർ ആരോഗ്യ പ്രവർത്തകരും. ഇതോടെ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് പോസിറ്റീവ് കേസുകൾ 53856 ആയി. 137 പേർ ചൊവ്വാഴ്ച രോഗമുക്തി നേടി.

ഇതിനകം 50425 പേരുടെ രോഗം ഭേദമായി. 282 പേർ കോവിഡ് ബാധിച്ച് മരിച്ചു. ജില്ലയിൽ ഇപ്പോഴുള്ള കോവിഡ് ബാധിതരിൽ 2444 പേർ വീടുകളിലും 128പേർ വിവിധ ആസ്പത്രികളിലും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലാണ്.