കൂത്തുപറമ്പ് : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാർഷികവികസന കർഷക ക്ഷേമ വകുപ്പും മാങ്ങാട്ടിടം കൃഷിഭവനും നടപ്പാക്കുന്ന ജീവനി കാർഷിക വിപണനകേന്ദ്രം മാങ്ങാട്ടിടത്ത് പ്രവർത്തനം തുടങ്ങി. കർഷകർക്ക് വിപണി കണ്ടെത്തുവാനും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള പച്ചക്കറികൾ ലഭ്യമാക്കാനുമാണ് സംരംഭങ്ങൾ ആരംഭിക്കുന്നത്.

നാട്ടൊരുമ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിൽ മാങ്ങാട്ടിടം കൈതച്ചാൽ അരയരപാലത്ത് പ്രവർത്തനമാരംഭിച്ച ആഴ്ചച്ചന്തയുടെ ഉദ്ഘാടനം കൂത്തുപറമ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഇ.കെ.അജിമോൾ നിർവഹിച്ചു. എ.അനൂപ് അധ്യക്ഷനായിരുന്നു. കൃഷി ഓഫീസർ എ.സൗമ്യ, എം.വിപിൻ, ആർ.സന്തോഷ്‌ കുമാർ, സി.എച്ച്.ശ്രീജിത്ത്, കെ.പി.പ്രജിത്ത്, സി.ശ്രീധരൻ എന്നിവർ സംസാരിച്ചു.