ഇരിക്കൂർ : ജി.എച്ച് എസ്.എസിൽ എസ്.പി.സി. യൂണിറ്റിലെ പുതുതായി ചേർന്ന കാഡറ്റുകൾക്കുള്ള ഒന്നാംഘട്ട യൂണിഫോം വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എൻ.പി.ശ്രീധരൻ നിർവഹിച്ചു. പ്രഥമാധ്യാപിക വി.സി.ശൈലജ അധ്യക്ഷത വഹിച്ചു. സി.പി.ഒ. വി.സുനേഷ്, ഒ.ധന്യ മോൾ, കെ.കെ.ഗീത, എൻ.ഹരീന്ദ്രനാഥ്, മുഹമ്മദ് അസ്‌ലം, ജസീൽ, വിജേഷ്, ഇബ്രാഹിംകുട്ടി മൊട്ടമ്മൽ, സജിത്ത്കുമാർ എന്നിവർ സംസാരിച്ചു.