കണ്ണൂർ : സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം നിഷേധിച്ച സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ പ്രകടനം നടത്തി.

യോഗം അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ. രാജേഷ് ഖന്ന ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.പി. ഷനിജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി. വിനോദൻ, ജില്ലാ ട്രഷറർ കെ.വി. മഹേഷ്, എ. ഉണ്ണികൃഷ്ണൻ, കെ.പി. സതീഷ്‌ കുമാർ, വി.ആർ. സുധീർകുമാർ എന്നിവർ സംസാരിച്ചു.